തിരുവമ്പാടി : ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായി അൽഫോൻസ കോളജ് തിരുവമ്പാടിയിലെ ആന്‍ഡി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ‘ബിൽഡിംഗ് അവർ ഡിഫൻസ് എഗെയിൻസ്റ്റ് ഹാബിച്ച്വൽ അബ്യൂസ്’ (ബോധ് 2026) എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.കോളജ് മാനേജർ ഫാ. ആന്റണി കാരിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് നോർത്ത് സോൺ എക്സൈസ് ജോ. കമ്മിഷണർ വൈ.ഷിബു ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവതലമുറ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ വിദ്യാർഥികൾക്കുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളിൽ കമ്മിഷണർ ക്ലാസെടുത്തു. ലഹരിയോട് ‘നോ’ പറയാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന ബോധവത്കരണ സന്ദേശങ്ങളും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, ജെസ്വിൻ ബാബു എന്നിവർ പ്രസംഗിച്ചു.അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.